കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കും

Posted on: October 15, 2013 3:23 pm | Last updated: October 15, 2013 at 3:23 pm
SHARE

consumerfedതിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി സംബന്ധിച്ച കേസ് വിജിലന്‍സ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റമാണ് ചുമത്തിയത്. നാലു കേസുകളില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്.

കണ്‍സ്യൂമര്‍ ഫെഡില്‍ നടന്ന വിജിലന്‍സ് പരിശോധനയിലാണ് 60 കോടിയിലധികം രൂപയുടെ അഴിമതി കണ്ടെത്തിയത്. അനധികൃത നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളും നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.