Kerala
ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഈ മാസമുണ്ടായേക്കും
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ വീണ്ടും മന്ത്രിയാവുന്നതിന് സാധ്യത തെളിയുന്നു. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് (ബി)ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ ഘടക കക്ഷികള്‍ക്കെല്ലാം പൂര്‍ണ്ണ സമ്മതമാണെന്നാണ് വിവരം. ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ക്കില്ലെന്ന് പി സി ജോര്‍ജ്ജും ഉറപ്പ് നല്‍കിയിട്ടുണ്ട്.
മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഗണേഷ് കഴിഞ്ഞ ദിവസം എം എല്‍ എ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്ത യു ഡി എഫ് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.
എന്നാല്‍ ഗണേഷ് രാജിവെക്കാനുണ്ടായ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്.
---- facebook comment plugin here -----