Connect with us

Kerala

പാമോലിന്‍ കേസ്: ഉമ്മന്‍ ചാണ്ടി കുറ്റക്കാരനാണെന്നതില്‍ സംശയമില്ല വി എസ്

Published

|

Last Updated

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേസ് പിന്‍വലിക്കാന്‍ ഇതിനുമുമ്പ് ശ്രമം നടന്നപ്പോഴെല്ലാം സുപ്രീംകോടതി ഇടപെട്ടിട്ടുണ്ട്.  കേസില്‍ വീണ്ടും അപ്പീല്‍ പോകുമ്പോള്‍ ആത്മവിശ്വാസമുണ്ടെന്നും വി എസ് പറഞ്ഞു.പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് വി എസ് ഹര്‍ജി നല്‍കിയത്.

പാമോലിന്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കാനിരിക്കെയാണ് വിഎസ്സിന്റെ ഹര്‍ജി. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിന് തെളിവുകള്‍ ഉണ്ടെന്ന് വി എസ് ഹര്‍ജിയില്‍ വ്യക്തമാക്കി. ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയുടെ വിടുതല്‍ ഹര്‍ജിയില്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത് പരിശോധിക്കണം. കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും വിഎസ് ഹര്‍ജിയില്‍ ആരോപിച്ചു.

പാമോലിന്‍ ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിഎസ്സിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. രണ്ട് തവണ അന്വേഷണം നടത്തിയിട്ടും ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തമാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ വിഎസ്സിന്റെ ആവശ്യം.

 

 

Latest