Connect with us

National

Live Blog: ഫായലിന്റെ തീവ്രത കുറഞ്ഞു; ഇനി വെല്ലുവിളി രക്ഷാപ്രവര്‍ത്തനം

Published

|

Last Updated

ഭുവനേശ്വര്‍: ഒഡീഷ-ആന്ധ്ര തീരങ്ങളില്‍ വീശിയടിച്ച ഫായലിന്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. ഇപ്പോള്‍ മണിക്കൂറില്‍ 100ല്‍ താഴെ വേഗത്തിലാണ് കാറ്റ് അടിക്കുന്നത്. നേരത്തെ 200 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു കാറ്റ് വീശിയടിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ചുഴലിക്കൊടുങ്കാറ്റിന് ശക്തി കുറഞ്ഞതോടെ നാശനഷ്ടം കണക്കാക്കലും പുനരധിവാസവും വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുകയാണ്. കൊടുങ്കാറ്റില്‍ ആളപായമില്ലെങ്കിലും നാശനഷ്ടങ്ങള്‍ ധാരാളമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബീഹാറില്‍ വാര്‍ത്താ വിതരണ-വൈദ്യുതി വിതരണം ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

അതേസമയം ബീഹാറില്‍ അടുത്ത് 24 മണിക്കൂര്‍ കാറ്റും കനത്ത മഴയും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കാറ്റ് ഒഡീഷയിലേക്ക് കടന്നത് ഗോപാല്‍പൂരിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ ഗോപാല്‍പൂരില്‍ കനത്ത നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഏകദേശം 8 ലക്ഷത്തോളം ജനങ്ങളെ കാറ്റിന്റെ ദിശയില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ വിമാനത്താവളം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.

അടുത്ത 24 മണിക്കൂറും കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കി. മീന്‍ പിടുത്തക്കാര്‍ കടലില്‍ പോവരുതെന്ന കര്‍ശനമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തത്സമയ വിവരങ്ങളുമായി ലൈവ് ബ്ലോഗ്-

തത്സമയ വിവരങ്ങള്‍ക്ക് ഈ പേജ് റിഫ്രഷ് ചെയ്യേണ്ടതില്ല.