Connect with us

National

രാജാ ഭയ്യ യു പി മന്ത്രിസഭയില്‍ തിരിച്ചെത്തി

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ വിവാദനായകന്‍ രഘുരാജ് പ്രതാപ് എന്ന രാജാ ഭയ്യ അഖിലേഷ് യാദവ് മന്ത്രിസഭയില്‍ തിരിച്ചെത്തി. ഒരു കൊലപാതക കേസില്‍ ആരോപണവിധേയനായി എട്ട് മാസം മുമ്പ് രാജാ ഭയ്യ രാജിവെക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് മുലായം സിംഗിന്റെ സാന്നിധ്യത്തില്‍ ഇന്നലെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സിയാ ഉല്‍ ഹഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം നേരിടുകയായിരുന്നു ഭയ്യ. സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് രാജാ ഭയ്യക്ക് മന്ത്രിസഭാ പുനഃപ്രവേശം സാധ്യമായത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് പ്രതാപ്‌നഗറില്‍ ഒരു ഗ്രാമത്തലവന്റെ കൊലപാതകം അന്വേഷിക്കുന്നതിനിടെയാണ് ഹഖ് കൊല്ലപ്പെട്ടത്.

Latest