Connect with us

Kasargod

സ്ത്രീപീഡനക്കേസിലെ വാറണ്ട് പ്രതി അറസ്റ്റില്‍

Published

|

Last Updated

കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസില്‍ വാറണ്ട് പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ മുണ്ടോട്ടെ കബീറി(30)നെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കബീറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
2008ലാണ് കേസിനാസ്പദമായ സംഭവം. ചായ്യോം സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമാണ് കബീറിനെതിരെ സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുത്തിരുന്നത്. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കബീര്‍ ഒളിവില്‍ പോകുകയായിരുന്നു. കബീറിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. കേസിലകപ്പെട്ടതിനെത്തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്ന കബീര്‍ കഴിഞ്ഞദിവസം നാട്ടില്‍ തിരിച്ചെത്തിയ വിവരമറിഞ്ഞതിനെത്തുടര്‍ന്നാണ് പോലീസ് യുവാവിനെ പിടികൂടിയത്.

Latest