Connect with us

Kerala

നന്ദകുമാര്‍ തന്നെ കണ്ടത് മറ്റുപലര്‍ക്കും വേണ്ടി: തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം: ടിജി നന്ദകുമാര്‍ തന്നെ വന്ന് കണ്ടത് മറ്റുപലര്‍ക്കും വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നന്ദകുമാറിനെ കണ്ടെത് എന്തിനാണെന്ന് പറയാന്‍ സാധിക്കില്ലെന്നും തന്നെ വിളിച്ചത് പോലെ മറ്റുപലരേയും നന്ദകുമാര്‍ വിളിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
റിലയന്‍സിന് ഡേറ്റാ സെന്റര്‍ കൈമാറിയതുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ടിജി നന്ദകുമാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് ആരോപിച്ചരുന്നു. യുഡിഎഫ് യോഗത്തിലും പിസി ജോര്‍ജ് തന്റെ ആരോപണം ആവര്‍ത്തിച്ചിരുന്നു. തിരുവഞ്ചൂര്‍ വിവാദ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അന്വേഷിഷിക്കണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് കത്ത് നല്‍കുകയും ചെയ്തു. മുഖ്യമന്ത്രി,കെപിസിസി പ്രസിഡന്റ്,യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ജോര്‍ജ് കത്ത് നല്‍കിയത്. ഇതിനെതുടര്‍ന്നാണ് വിശദീകരണവുമായി തിരുഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്.

Latest