Connect with us

Kozhikode

പ്രഭുരാജ് വധം: ആറ് പേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: കുണ്ടുപറമ്പ് പ്രഭുരാജ് വധക്കേസില്‍ ആറ് പേര്‍ കൂടി പോലീസ് പിടിയിലായി. എരഞ്ഞിക്കല്‍ കടങ്ങാട്ടുവയല്‍ കിഴക്കേചുള്ളിക്കാട്ട് നിലം സനു(21), എരഞ്ഞിക്കല്‍ കടങ്ങാട്ടുവയല്‍ ഒതയോത്ത് സുബിന്‍ (20), കടങ്ങാട്ടുവയല്‍ അമ്മു നിവാസില്‍ ബിജുലാല്‍(22), മൊകവൂര്‍ കൈപ്പുറത്ത് പാലം ഐശ്വര്യയില്‍ വൈശാഖ് (21), എരഞ്ഞിക്കല്‍ ചാത്തന്‍കാവില്‍ കൈപ്പുറത്ത് പാലം നിവേദ്യം നിഖില്‍രാജ്(20), കുണ്ടൂപറമ്പ് ആശ നിവാസില്‍ സംഗീത് (20) എന്നിവരെയാണ് നടക്കാവ് സി ഐ. പി കെ സന്തോഷ് അറസ്റ്റ് ചെയ്തത്. 42 പേരുള്ള പ്രതിപ്പട്ടികയില്‍ അറസ്റ്റിലായവരുടെ എണ്ണം 31 ആയി. 11 പേരെക്കൂടി ഇനി പിടികിട്ടാനുണ്ട്. കഴിഞ്ഞ മാസം എട്ടിനുണ്ടായ സംഘര്‍ഷത്തിലാണ് പ്രഭുരാജ് വധിക്കപ്പെട്ടത്.
കരാട്ടെ, ബോക്‌സിംഗ് പരിശീലനത്തിന് പോയ വിദ്യാര്‍ഥികളാണ് കേസില്‍ പിടിയിലായവരിലധികവും. ഇവര്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ അകപ്പെടുന്നത് മാതാപിതാക്കള്‍ അറിയാറില്ലെന്ന് പോലീസ് പറയുന്നു.

Latest