Connect with us

International

ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ട്രിപ്പോളി: ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്നാണ് സിയാദിനെ തട്ടിക്കൊണ്ടുപോയത്. അറബ് ടെലിവിഷന്‍ ചാനലുകളാണ് വാര്‍ത്ത റിപ്പോര്‍ട്ട ചെയ്തത്. പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ലിബിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ തട്ടിക്കൊണ്ടുപോയത് ആരെന്നോ എവിടേക്കാണ് കൊണ്ടു പോയതെന്നോ അറിയില്ലെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പറയുന്നു. ലിബിയയിലെ തീവ്രവാദികളെ തുരത്തുന്നതിന് വേണ്ടി പാശ്ചാത്യ രാജ്യങ്ങളുടെ സഹായം തേടിയതിന്പിന്നാലെയാണ് ലിബിയന്‍ പ്രധാനമന്ത്രി അലി സിയാദിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. വിമത സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നാണ് വിലയിരുത്തല്‍. 2012 ഓക്ടോബറിലാണ് അലി സിയാദ് ലിബിയയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.