Connect with us

Kerala

എസ് എസ് എഫ് വിസ്ഡം ക്യാമ്പ് കുണ്ടൂരില്‍

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആര്‍ എസ് സി ഘടകങ്ങളുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന വിസ്ഡം പ്രൊഫഷനല്‍ സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ് സ്‌കീം അംഗങ്ങളുടെ പരിശീലന ക്യാമ്പ് കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന ക്യാമ്പ് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മെഡിക്കല്‍, എന്‍ജിനീയറിംഗ്, ലോ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ക്യാമ്പിലെ അംഗങ്ങള്‍. ആത്മീയം, ആദര്‍ശം, ഖുര്‍ആന്‍ പഠനം, സ്വര്‍ഗത്തിലേക്കുള്ള വഴി, ക്യാമ്പസ് ബ്രീത്തിംഗ്, ഫേസ് ടു ഫേസ് എന്നീ സെഷനുകള്‍ക്ക് സയ്യിദ് ആട്ടീരി തങ്ങള്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ശാഫി സഖാഫി മുണ്ടമ്പ്ര, പി എ മുഹമ്മദ് ഫാറൂഖ് നഈമി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ് നേതൃത്വം നല്‍കും.

 

Latest