Connect with us

Kozhikode

മര്‍കസ് ഗാര്‍ഡന്‍ സമ്മേളനം: സ്വാഗതസംഘം രൂപവത്കരണം ശനിയാഴ്ച

Published

|

Last Updated

പൂനൂര്‍: ജനുവരിയില്‍ നടക്കുന്ന മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ കോണ്‍വൊക്കേഷന്‍ കോണ്‍ഫറന്‍സിനുള്ള സ്വാഗതസംഘം രൂപവത്കരണം 12ന് വൈകീട്ട് നാലിന് മര്‍കസ് ഗാര്‍ഡന്‍ പ്രധാന ക്യാമ്പസില്‍ നടക്കും. എസ് എസ് എഫ്, എസ് വൈ എസ്, എസ് എം എ നേതാക്കള്‍, മഹല്ല് പ്രതിനിധികള്‍, ഓഫ് ക്യാമ്പസ് ഭാരവാഹികള്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുന്നാസിര്‍ സഖാഫി പൂനൂര്‍ പ്രസംഗിക്കും.

Latest