Connect with us

International

അക്ബര്‍ ബുഗ്തി കൊലക്കേസില്‍ പര്‍വേസ് മുഷറഫിന് ജാമ്യം

Published

|

Last Updated

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാനിലെ വിമതനേതാവ് അക്ബര്‍ ബുഗ്തി കൊല്ലപ്പെട്ട കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് ജാമ്യം. പാക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു മില്യന്‍ പാക് കറന്‍സിയുടെ രണ്ട് ബോണ്ടുകള്‍ കെട്ടിവെയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കേസില്‍ മുഷറഫ് ഗൂഢാലോചന നടത്തിയതിന് യാതൊരു തെളിവും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ബലൂചിസ്ഥാന്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. 2006 ല്‍ മുഷറഫ് സേനാമേധാവിയും പാക് പ്രസിഡന്റുമായിരിക്കെ നടന്ന സൈനിക നടപടിയിലാണ് അക്ബര്‍ ബുഗ്തി കൊല്ലപ്പെട്ടത്. ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഇസ്‌ലാമാബാദില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുഷറഫിന് മോചനമുണ്ടാകില്ല. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം ഉള്‍പ്പെടെ രണ്ട് കേസുകള്‍ കൂടി മുഷാറഫിനെതിരേയുണ്ട്.

കേസില്‍ ഒക്ടോബര്‍ 22 ന് മുഷറഫിനെ ഹാജരാക്കണമെന്ന് ക്വത്തയിലെ തീവ്രവാദ വിരുദ്ധ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Latest