Connect with us

Palakkad

വികസന ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം: ബ്ലോക്ക് ആസൂത്രണ സമിതി

Published

|

Last Updated

പാലക്കാട്:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ കാര്യക്ഷമത കാണിക്കണമെന്ന് ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജി ജയന്തി പറഞ്ഞു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സെപ്തംബറില്‍ 30 ശതമാനവും ഡിസംബറിനകം 60 ശതമാനവും ഫെബ്രുവരിക്കകം 90 ശതമാനവും മാര്‍ച്ചില്‍ ശതമാനവുമാണ് ഫണ്ട് വിനിയോഗിക്കേണ്ടത്. പൊതു പദ്ധതിയില്‍ പുരോഗതിയുണ്ടെങ്കിലും മിക്ക പഞ്ചായത്തുകളും എസ് സി പി പദ്ധതി ഫണ്ടു വിനിയോഗിക്കുന്നതില്‍ വളരെ പിന്നിലാണ്. മാസാവസാനത്തോടെ വര്‍ദ്ധനവുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.
മണ്ണൂര്‍, പിരായിരി, പറളി, മുണ്ടൂര്‍, മങ്കര, കേരളശ്ശേരി, കോങ്ങാട് ഗ്രാമപഞ്ചായത്തുകളുടേയും പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റേയും 2013-14 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പൊതുവിഭാഗത്തില്‍ 49 ശതമാനം ഫണ്ടും എസ് സി പി 37 ശതമാനം ഫണ്ടുമുള്‍പ്പെടെ 43.37 ശതമാനവുമാണ് വിനിയോഗിച്ചത്.
പൊതുവിഭാഗത്തിന് 95,37,765രൂപ അനുവദിച്ചതില്‍ 46,78,615 രൂപ ചെലവിട്ടു. എസ് സി പി 80,67,328 രൂപ അനുവദിച്ചതില്‍ 29,59,874 രൂപ ചെലവാക്കി. ടി എസ് പിയില്‍ അനുവദിച്ച 73,000 രൂപ വിനിയോഗിച്ചിട്ടില്ല. ആകെ അനുവദിച്ച 1,76,12,393 രൂപയില്‍ 76,38,489 രൂപയാണ് വിനിയോഗിച്ചത്.
മൂന്നു പദ്ധതികള്‍ക്ക് ഭേദഗതി ആവശ്യമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഭാര്‍ഗവി അറിയിച്ചു. പുതിയ 55 ഉം സ്പില്‍ ഓവറില്‍ 39 ഉം ഉള്‍പ്പെടെ 94 പദ്ധതികളാണ് നടപ്പാക്കുന്നത്. പറളി ഗ്രാമ പഞ്ചായത്ത് പൊതുവിഭാഗത്തില്‍ 59.30 ശതമാനം ഫണ്ടും എസ് സി പി 8.20 ശതമാനം ഫണ്ടുമുള്‍പ്പെടെ 24.97 ശതമാനവുമാണ് വിനിയോഗിച്ചത്. ലോകബാങ്ക് അനുവദിച്ച 2718760 രൂപയില്‍ 14,11,958 വിനിയോഗിച്ചു. 51.93 ശതമാനവും വിനിയോഗിച്ചു. പൊതുവിഭാഗത്തിന് 54,49,447 രൂപ അനുവദിച്ചതില്‍ 32,31,420 രൂപ ചെലവിട്ടു. എസ് സി പി 1,54,69,365 രൂപ അനുവദിച്ചതില്‍ 12,68,879 രൂപ ചെലവാക്കി. ടി എസ് പി വിഭാഗത്തില്‍ 37,200 രൂപ അനുവദിച്ചതില്‍ ഫണ്ട് വിനിയോഗിച്ചിട്ടില്ല. ആകെ അനുവദിച്ച 2,36,74,772 രൂപയില്‍ 59,12,257 രൂപയാണ് വിനിയോഗിച്ചത്. പുതിയ 115 ഉം സ്പില്‍ ഓവറില്‍ 72 ഉം ഉള്‍പ്പെടെ 187 പദ്ധതികളാണ് നടപ്പാക്കുന്നത്. ഏഴ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.
മങ്കര ഗ്രാമ പഞ്ചായത്ത് പൊതുവിഭാഗത്തില്‍ 38.30 % ഫണ്ടും എസ് സി പി 36.76 ശതമാനം ഫണ്ടുമുള്‍പ്പെടെ 36.57 ശതമാനവുംമാണ് വിനിയോഗിച്ചത്. ലോകബാങ്ക് അനുവദിച്ച 232650 രൂപയില്‍ ഫണ്ടുവിനിയോഗിച്ചിട്ടില്ല. പൊതുവിഭാഗത്തിന് 44,15,902 രൂപ അനുവദിച്ചതില്‍ 16,91,563 രൂപ ചെലവിട്ടു.
എസ് സി പി 52,92,365 രൂപ അനുവദിച്ചതില്‍ 19,45,550 രൂപ ചെലവാക്കി. ടി എസ് പി വിഭാഗത്തില്‍ 2,400 രൂപ അനുവദിച്ചതില്‍ ഫണ്ട് വിനിയോഗിച്ചിട്ടില്ല.
ആകെ അനുവദിച്ച 99,43,308 രൂപയില്‍ 3637113 രൂപയാണ് വിനിയോഗിച്ചത്. പുതിയ 103 ഉം സ്പില്‍ ഓവറില്‍ 19 ഉം ഉള്‍പ്പെടെ 122 പദ്ധതികളില്‍ ഏഴ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. കോങ്ങാട് ഗ്രാമ പഞ്ചായത്ത് പൊതുവിഭാഗത്തില്‍ 68 ശതമാനം ഫണ്ടും എസ് സി പി 20 ശതമാന ഫണ്ടുമുള്‍പ്പെടെ 34 ശതമാനവുമാണ് വിനിയോഗിച്ചത്. ലോകബാങ്ക് അനുവദിച്ച 50162 രൂപയില്‍ 49,500 വിനിയോഗിച്ചു. 99 ശതമാനവും വിനിയോഗിച്ചു. പൊതുവിഭാഗത്തിന്47,98,128 രൂപ അനുവദിച്ചതില്‍ 32,66,593 രൂപ ചെലവിട്ടു. എസ് സി പി 1,18,37,640 രൂപ അനുവദിച്ചതില്‍ 23,83,955 രൂപ ചെലവാക്കി. ആകെ അനുവദിച്ച 1,66,85,930 രൂപയില്‍ 57,00,048 രൂപയാണ് വിനിയോഗിച്ചത്. പുതിയ 176 ഉം സ്പില്‍ ഓവറില്‍ 24 ഉം ഉള്‍പ്പെടെ 200 പദ്ധതികളാണ് നടപ്പാക്കുന്നത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഭാര്‍ഗവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ, ബിന്ദുകൃഷ്ണദാസ്, സി കെ രജനി, ഗീത, ഗീതസതീഷ്, വി വി ഹരിദാസ്, കെ ബാലചന്ദ്രന്‍, എം എന്‍ ഗോകുല്‍ ദാസ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, സെക്രട്ടറി എന്‍ ബാലമണികണ്ഠന്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകനസമിതി യോഗത്തില്‍ പങ്കെടുത്തു.

Latest