Connect with us

Wayanad

രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം നാളെ

Published

|

Last Updated

കല്‍പറ്റ: മാരകരോഗം മൂലം കഷ്ടപ്പെടുന്ന ജില്ലയിലെ 200 രോഗികള്‍ക്ക് നാളെ രാവിലെ 10.30 ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് സാമ്പത്തിക സഹായം വിതരണം ചെയ്യാന്‍ ജില്ലാ മുസ്‌ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.പി.എ കരീം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നന്നതിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ ചേരും. നവംബര്‍ രണ്ടിന് കല്‍പ്പറ്റ, ഒമ്പതിന് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കീഴ്ഘടകങ്ങളോട് അഭ്യര്‍ഥിച്ചു. ബൈത്തുറഹ്മ ഭവനനിര്‍മ്മാണം മൂന്നു നിയോജക മണ്ഡലങ്ങളിലും ഓരോ വീട് വീതം ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അല്‍ഹര്‍ജ് കെ.എം.സി.സിയുടെ ധനസഹായത്തോടെയാണ് ഭവന നിര്‍മ്മാണം നടത്തുന്നത്.
പി.പി.വി മൂസ എക്‌സ് എം.എല്‍.എ, എം.എ മുഹമ്മദ് ജമാല്‍, കെ.സി മായന്‍ ഹാജി, പി.കെ അബൂബക്കര്‍, കണ്ണോളി മുഹമ്മദ്, പി.പി അയ്യൂബ്, റസാഖ് കല്‍പ്പറ്റ, അബ്ദുള്ള മാടക്കര, എം.കെ അബൂബക്കര്‍ ഹാജി, എം.എ അസൈനാര്‍, കെ.പി ഉസ്മാന്‍ ഹാജി സംസാരിച്ചു. സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി. മുഹമ്മദ് നന്ദി പറഞ്ഞു.

Latest