Connect with us

Kerala

ഗണേഷ് കുമാര്‍ രാജിക്കത്ത് കൈമാറി

Published

|

Last Updated

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു. മന്ത്രിസ്ഥാനം തിരിച്ചു നല്‍കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് കാരണമെന്നാണ് സൂചന. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാനും പിതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളക്ക് കൈമാറിയിട്ടുണ്ട്. നാളെ കേരള കോണ്‍ഗ്രസ് ബിയുടെ സംസ്ഥാന കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ഗണേഷ് രാജിവെച്ചിരിക്കുന്നത്.

ഗണേഷും ബാലകൃഷ്ണ പിള്ളയും തമ്മിലുള്ള അഭിപ്രായ ഭിന്നത വീണ്ടും രൂക്ഷമായതാണ് രാജിക്കൊരുങ്ങാന്‍ കാരണമെന്നാണ് സൂചന. യു ഡി എഫ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ ഈ പ്രശ്‌നത്തില്‍ ഗണേഷ് ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് ഇപ്പോഴത്തെ രാജിനാടകമെന്നാണ് സൂചന.

രാജി വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. നാളെ നടക്കുന്ന യോഗത്തിന് ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.  അതേസമയം രാജിക്കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള പ്രതികരിച്ചു.

പത്തനാപുരത്ത് നിന്നുള്ള എം എല്‍ എ യാണ് ഗണേഷ് കുമാര്‍. 2001ലാണ് ഗണേഷ് ആദ്യമായി എം എല്‍ എ ആയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഗണേഷ് മന്ത്രിസ്ഥാനം രാജിവെച്ചത്. മൂന്ന് തവണ എം എല്‍ എ ആയിരുന്നു. രണ്ട് വട്ടം മന്ത്രിയുമായിരുന്നു.

Latest