Connect with us

Eranakulam

ഇലക്ട്രിക്കല്‍ ലോക്കോ ഷെഡ്; കരിദിനം ആചരിച്ചു

Published

|

Last Updated

കൊച്ചി: കേരളത്തിലെ ഏക ഡീസല്‍ ലോക്കോ ഷെഡായ എറണാകുളം സൗത്തിലെ ലോക്കോഷെഡ് പൊളിച്ചു നീക്കി പകരം ഇലക്ട്രിക്കല്‍ ലോക്കോ ഷെഡ് കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എസ് ആര്‍ എം യു, എ ഐ ആര്‍ എസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കരിദിനമാചരിച്ചു.
നിലവിലുള്ള ഡീസല്‍ ഷെഡ് പൊളിച്ചു നീക്കി ഇലക്ട്രിക്കല്‍ ലോക്കോ ഷെഡ് പണിതാല്‍ 340 ഓളം മെക്കാനിക്കല്‍ ജീവനക്കാരുടെ ജോലി അനിശ്ചിതത്തിലാകുന്നതോടൊപ്പം കേരളത്തില്‍ ഡീസല്‍ എന്‍ജിനുകള്‍ക്ക് എന്തെങ്കിലും തകരാറുണ്ടായാല്‍ പരിഹരിക്കാന്‍ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകേണ്ട അവസ്ഥയുണ്ടാകുമെന്ന് കരിദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ് ആര്‍ എം യു ഡിവിഷനല്‍ പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.

 

Latest