Connect with us

Palakkad

നാളികേര ഉത്പാദന സമിതിക്ക് വിതരണം ചെയ്ത വിത്തും വളവും കെട്ടിക്കിടക്കുന്നു

Published

|

Last Updated

വണ്ടിത്താവളം: നാളികേര വികസന ബോര്‍ഡ്‌വഴി നാളികേര ഉത്പാദന സമിതിയിലേക്ക് വിതരണം ചെയ്ത വിത്തും വളവും കെട്ടിക്കിടക്കുന്നു.
പട്ടഞ്ചേരി ചെന്തോണി നാളികേര ഉത്പാദന സമിതിയിലെ കര്‍ഷകര്‍ക്ക് സൗജന്യമായി എറണാകുളത്തെ നാളികേര വികസന ബോര്‍ഡുവഴി വിതരണം ചെയ്ത വിത്തുംവളവുമാണ് മൂന്നുമാസമായി ചുള്ളിമടയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ ഷെഡില്‍ കെട്ടിക്കിടക്കുന്നത്.
പത്ത് കിലോവരുന്ന 500 ബാഗ് ചുണ്ണാമ്പ്, 50 കിലോയുടെ 300 ബാഗ് വളം, 20 കിലോയുടെ ചേന വിത്ത്, 20 കിലോ മഞ്ഞള്‍ വിത്തുകള്‍ എന്നിവയാണ് കെട്ടിക്കിടക്കുന്നത്. കരിപ്പാലി ചെട്ടിയാര്‍ച്ചള്ള, അണയക്കാട്, ചെന്തോണി എന്നീ നാലുസമിതികളാണ് പട്ടഞ്ചേരിയിലുള്ളത്. സമിതികള്‍ക്ക് വിത്തും വളവും സൗജന്യമായി നല്‍കാറുള്ളതാണ്.
ചെന്തോണിയിലെ കര്‍ഷകര്‍ക്കായി എറണാകുളത്തുനിന്ന് കൊണ്ടുവന്നതിന്റെ കയറ്റിറക്ക്, യാത്രാ നിരക്കിലുള്ള ചെലവ് ആവശ്യപ്പെട്ടാണ് സമിതി കര്‍ഷകര്‍ക്ക് വിത്തും വളവും നല്‍കാത്തതെന്നാണ് കര്‍ഷകരുടെ ആരോപണം. ഏതായാലും ലക്ഷങ്ങളുടെ വിത്തുംവളവും നശിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചെന്തോണി നാളികേര ഉത്പാദന സംഘത്തില്‍ കഴിഞ്ഞ മൂന്ന് മാസം മുമ്പ് നാളികേര വികസന ബോര്‍ഡ് നല്‍കിയ ലിസ്റ്റ് അനുസരിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും ഈ ആഴ്ച വന്നതാണ് ചുള്ളിമടയിലുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.