യു എസില്‍ മലയാളിക്ക് ഉന്നത പദവിയില്‍ നിയമനം

Posted on: October 5, 2013 11:01 am | Last updated: October 5, 2013 at 4:01 pm

arun-m-kumar-us-malayaliവാഷിങ്ടണ്‍: അമേരിക്കയില്‍ മലയാളിക്ക് ഉന്നത പദവിയില്‍ നിയമനം. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ എം കുമാറിനെയാണ് യു എസ് ആന്‍ഡ് ഫോറിന്‍ കൊമേഴ്‌സ്യല്‍ സര്‍വീസില്‍ അസിസ്റ്റന്റ് സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായി പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ പി എം ജി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന അരുണ്‍ അടുത്തിടെയാണ് വിരമിച്ചത്.

യു.എസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗമാണ് അരുണ്‍ എം കുമാര്‍. വിവിധസര്‍വകലാശാലകളിലെ ഉപദേശകസമിതികളിലും അംഗമാണ്.  കേരള സര്‍വകലാശാലയില്‍നിന്ന് ഫിസിക്‌സ് ബിരുദവും അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മാനേജ്‌മെന്റില്‍ ബിരുദവും നേടിയിട്ടുണ്ട്. 1995 ലാണ് കെ പി എം ജിയില്‍ ചേര്‍ന്നത്.