Connect with us

Gulf

മാംസവില്‍പ്പനക്കാര്‍ക്ക് ഭീഷണിയായി ഒട്ടകമാംസം പുറമേ നിന്ന്

Published

|

Last Updated

ദോഹ: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ലാബറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കാതെ കണക്കിലധികം ഒട്ടകയിറച്ചി മാര്‍ക്കറ്റില്‍ എത്തുന്നതായി ഇറച്ചിക്കച്ചവടക്കാര്‍. അല്‍റായ ദിനപത്രമാണ് ഇത് സംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സ്വദേശികളില്‍ ചിലര്‍ അയല്‍രാജ്യങ്ങളില്‍ പോയി തിരികെ വരുന്ന വേളകളില്‍ വലിയ അളവില്‍ ഒട്ടകയിറച്ചി സ്വന്തം ആവശ്യത്തിനെന്ന പേരില്‍ രാജ്യത്തേക്ക് കൊണ്ട് വരികയും അതിവിടെ ഭക്ഷണശാലകള്‍ക്കും മറ്റും മറിച്ചു വില്‍ക്കുകയുമാണ് ചെയ്യുന്നതായാണ് പരാതി. വലിയ വാടകയും ജോലിക്കാരുടെ ശമ്പളവും നികത്തിപ്പോകാന്‍ പ്രയാസപ്പെടുന്ന മാംസക്കച്ചവടക്കാര്‍ക്കാണ് ഇത് മൂലം ഇരുട്ടടിയേല്‍ക്കേണ്ടി വരുന്നത്. ചിലര്‍ ഇതൊരു സ്ഥിര വരുമാനമായും സ്വീകരിച്ചു വരുന്നുമുണ്ട്. ചുളുവിലക്ക് ഒട്ടകമാംസം ലഭിക്കുന്നതിനാല്‍ ചില ഭക്ഷണശാലകള്‍ക്കു ചാകര പോലെയായിത്തീര്‍ന്ന മട്ടാണ്. കഴിക്കുന്ന മാംസം ആരോഗ്യത്തിനു അനുഗുണമാണോ എന്നും ലാബറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കിയി ട്ടുണ്ടോ എന്നും മതപരമായ നിയമങ്ങള്‍ക്ക് വിധേയമായി അറുത്തതാണോ എന്നും അറിയാതെയുള്ള മാംസഭോജ്യം ചിലര്‍ക്ക് ലാഭക്കൊതി നിലനിര്‍ത്താനുള്ള ഉപാധി മാത്രമായാണ് വിയിരുത്തപ്പെടുന്നത്.

Latest