Connect with us

Kozhikode

പ്രിയങ്കയുടെ മരണം: ആത്മഹത്യ തന്നെയെന്ന് അന്വേഷണ സംഘം; കുറ്റപത്രം ഒരു മാസത്തിനുള്ളില്‍

Published

|

Last Updated

കോഴിക്കോട്: സീരിയല്‍ നടി പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുളളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും. പ്രിയങ്കയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യ തന്നെയാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. സൈബര്‍, ഫോറന്‍സിക്ക് റിപ്പോര്‍ട്ട് വൈകുന്നതുകൊണ്ട് മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത്. ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കിട്ടായലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രിയങ്കയുടെ മരണത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഫയസിനും പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു. പ്രയിങ്കയുടെ അമ്മ ജയലക്ഷ്മിയായിരുന്നു ഈ ആരോപണം ഉന്നയിച്ചത്. ജയലക്ഷ്മി നേരിട്ട് പരാതി നല്‍കാത്തതിനാല്‍ ഫയാസിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാല്‍ ഫയാസ് അടക്കമുള്ള പുതിയ ആരെയും കേസില്‍ ഉള്‍പ്പെടുത്താതെയാകും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. പ്രിയങ്കയെ സുഹൃത്തുക്കളാരെങ്കിലും പീഡിപ്പിച്ചുവെന്നതിന് തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. പ്രിയങ്കയുടെ ലാപ്‌ടോപ്പിലെ ചില ഫോട്ടോകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത് കണ്ടെത്തുന്നതിനും മറ്റുമാണ് അന്വേഷണ സംഘം സൈബര്‍, ഫോറന്‍സിക്ക് വിഭാഗത്തിന്റെ സഹായം തേടിയത്.
2011 നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ മെച്ചന പാത്തിക്കല്‍ പ്രേമചന്ദ്രന്റെയും ജയലക്ഷമിയുടെയും മകള്‍ പ്രിയങ്ക (21) കോഴിക്കോട് അശോകപുരത്തുളള ഫഌറ്റില്‍ എലിവിഷം അകത്തുചെന്ന് മരിച്ചത്. കാമുകനായ താമരശേരി കടുക്കിലുമ്മാരം കുടുക്കില്‍ വീട്ടില്‍ റെമു എന്ന അബ്ദുര്‍റഹീം, സുഹൃത്ത് കൊളത്തറ കണ്ണംകണ്ടാരി വീട്ടില്‍ രഞ്ജിത്ത് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.

 

Latest