പ്രിന്‍സിപ്പലിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ചു

Posted on: October 1, 2013 1:00 am | Last updated: October 1, 2013 at 1:41 am

മലപ്പുറം: ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അനധികൃതമായി പരീക്ഷ എഴുതിക്കാന്‍ വിസമ്മതിച്ചതിന് പറപ്പൂര്‍ ഐ യു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ഇസ്ഹാഖിനെ അക്രമികള്‍ മര്‍ദിച്ച സംഭവത്തില്‍ കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഓഫീസ് ജീവനക്കാരുടെ അഭാവം മൂലം അമിതജോലിഭാരം പേറുന്ന പ്രിന്‍സിപ്പല്‍മാര്‍ ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട അധിക ജോലി കൂടി ഏറ്റെടുത്ത് നടത്തുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം ഓപ്പണ്‍ സ്‌കൂള്‍ സംബന്ധമായ ജോലികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ നിര്‍ബന്ധിതരാകും. ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി എച്ച് മൂസ അധ്യക്ഷത വഹിച്ചു.