കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍: വില്ലേജ് ഓഫീസ് മാര്‍ച്ചുകള്‍ താക്കീതായി

Posted on: October 1, 2013 1:32 am | Last updated: October 1, 2013 at 1:32 am

കൊണ്ടോട്ടി: ജനവാസ കേന്ദ്രങ്ങളെ കുടി ഒഴിപ്പിച്ചും സ്‌കൂളുകളും മദ്‌റസകളും കുടിവെള്ള പദ്ധതികളും തകര്‍ത്തും കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കൊണ്ടോട്ടി, നെടിയിരുപ് നിവാസികള്‍ വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. കൈകുഞ്ഞുങ്ങള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, പ്രായം ഏറെ ചെന്നവര്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ മാര്‍ച്ചുകളില്‍ പങ്കെടുത്തു.
നേരത്തെ വിമാനത്താവള വികസനത്തിനു കിടപ്പാടവും ഭൂമിയും വിട്ടു കൊടുത്തു സഹകരിച്ചത് ദൗര്‍ബല്യമായി കാണരുതെന്ന് മാര്‍ച്ച് മുന്നറിയിപ്പ് നല്‍കി. വിമാനത്താവള വികസനം മൂലം ഇല്ലാതാകുന്ന കൊണ്ടോട്ടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ് കരിച്ച് മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ചുകള്‍ കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി ഇരു മാര്‍ച്ചുകളെയും അഭിസംബോധന ചെയ്തു. കൊണ്ടോട്ടി വില്ലേജ് ഓഫ്ഫിസ് ഉപരോധത്തില്‍ ചുക്കന്‍ ബിച്ചു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി ഫാത്വമബിവി, വൈ പ്രസിഡന്റ് മഠത്തില്‍ മുഹമ്മദ് കുട്ടി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് തോട്ടോളി റസാഖ്, കെ കെ ആലി ബാപ്പു, പുതിയര്‍ക്കല്‍ സലീം, എടക്കൊട് മഹബൂബ്, കെ അബൂബക്കര്‍, എ ഫൈസല്‍ , പുതിയറ ബാവ സംസാരിച്ചു.
നെടിയിരുപ്പില്‍ എം അബ്ദുര്‍റഹീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് കെ സി ഷീബ, വൈ പ്രസിഡന്റ് കെ അലവി കുട്ടി , ജില്ലാ പഞ്ചായത്ത് അംഗം എം അബൂബക്കര്‍ ഹാജി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ഫിറോസ്, അഡ്വ : കെ കെ സമദ് , കെ കെ ഷാഹുല്‍ ഹമീദ്, കെ കെ അബ്ദുറഹ്മാന്‍, അറമുഖന്‍, കെ എന്‍ സൈതലവി ഹാജി, പി രാമചന്ദ്രന്‍, കെ അബ്ദുര്‍റഹ്മാന്‍,അബ്ദുല്‍ ഖാദര്‍, ശിവരാമന്‍, കെ കെ ഫൈസല്‍ സംസാരിച്ചു.