എസ് വൈ എസ് ആദര്‍ശ സമ്മേളനം; വിപുലമായ ഒരുക്കങ്ങള്‍

Posted on: October 1, 2013 12:35 am | Last updated: October 1, 2013 at 12:36 am

കോഴിക്കോട്: സമൂഹത്തില്‍ ഛിദ്രതയും വിശ്വാസ വൈകല്യവും സൃഷ്ടിക്കുന്നവര്‍ക്ക് താക്കീതായി എസ് വൈ എസ് ആദര്‍ശ സമ്മേളനം വെള്ളിയാഴ്ച നടക്കും.
മതനവീകരണ ചിന്തകള്‍ കുത്തിവെച്ച് ധാര്‍മികമായും സാംസ്‌കാരികമായും സമൂഹത്തെ വഴിതെറ്റിക്കുന്ന പിഴച്ച പ്രസ്ഥാനക്കാര്‍ക്കെതിരെ എസ് വൈ എസ് സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രഥമ സമ്മേളനമാണ് ഈ മാസം നാലിന് കോഴിക്കോട്ട് നടക്കുന്നത്. നിഷ്‌കളങ്ക ഹൃദയരുടെ ആത്മീയ ദാഹം ചൂഷണം ചെയത് സാമ്പത്തിക നേട്ടത്തിന് പ്രവര്‍ത്തിക്കുന്ന വ്യാജ ത്വരീഖത്തുകളെയും സമ്മേളനം ചര്‍ച്ചചെയ്യും. സമസത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും സമുന്നത നേതാക്കള്‍ പങ്കെടുക്കുന്ന എസ് വൈ എസ് ആദര്‍ശ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് മുതലക്കുളം മൈതാനിയിലാണ് നടക്കുന്നത്. സമ്മേളന നടത്തിപ്പിന് തിരഞ്ഞെടുക്കപ്പെട്ട സ്വാഗത സംഘത്തിന് കീഴില്‍ വിപുലമായ ഒരുക്കങ്ങളാണ് സമ്മേളന വിജയത്തിന് നടത്തി വരുന്നത്.

ALSO READ  കൊവിഡ് ടെസ്റ്റ്: പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണം- എസ് വൈ എസ്