കാലിത്തീറ്റ കുംഭകോണം: ഹൈക്കോടതിയെ സമീപിക്കുമെന്ന് ലാലുവിന്റെ മകന്‍

Posted on: September 30, 2013 2:25 pm | Last updated: September 30, 2013 at 2:25 pm

lalu-300x196റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രത്യേക സി ബി ഐ കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ മകന്‍ തേജസ്വി യാദവ് പറഞ്ഞു. പിതാവിനെ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വിധിയെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കോടതിയിലൂടെ എതിരാളികള്‍ക്ക് മറുപടി നല്‍കുമെന്നും തേജസ്വി യാദവ് പറഞ്ഞു. റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ലാലു ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.