വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകന്‍ അറസ്റ്റില്‍

Posted on: September 30, 2013 12:41 pm | Last updated: September 30, 2013 at 12:41 pm

കോഴിക്കോട്: പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങപ്പാറ ഗവ.ഹൈസ്‌കൂള്‍ അധ്യാപന്‍ ജമാലുദ്ദീനാണ് അറസ്റ്റിലായത്. കുട്ടികളുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൂള്‍ ജാഗ്രതാ സമിതിക്കാണ് പരാതി നല്‍കിയത്. നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധസമരം നടത്താനിരിക്കെ പോലീസെത്തി അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.