പെഷവാറില്‍ വീണ്ടും ഇരട്ട സ്‌ഫോടനം: മരണം 43 ആയി

Posted on: September 29, 2013 5:58 pm | Last updated: September 30, 2013 at 9:39 am

pakistan blastപെഷവാര്‍: പാകിസ്ഥാനിലെ പെവാറിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ മരണം 43 ആയി. 103 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഒരാഴ്ചയ്ക്കിടയില്‍ ഇത് മൂന്നാം തവണയാണ് പെഷവാറില്‍ സ്‌ഫോടനമുണ്ടാകുന്നത്. കിസ ഖവാനി ബസാറിലെ പൊലീസ് സ്‌റ്റേഷനോടു ചേര്‍ന്നു നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടടിത്തെറിച്ചത്.

പ്രാദേശിക സമയം രാവിലെ 11 മണിയോടെയായിരുന്നു സ്ഫോടന‌ം. 19 കടകള്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും കത്തി നശിച്ചു. നിരവധി വാഹനങ്ങളും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരു ഏറ്റെടുത്തിട്ടില്ല. താലിബാനുമായുള്ള സമാധാന ചര്‍ച്ചകളുമായി പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് മുന്നോട്ടു പോകുന്നതിനിടയിലാണു സ്‌ഫോടന പരമ്പരകളുണ്ടാകുന്നത്. കഴിഞ്ഞ ഞായറാഴ്ച പെഷവാറിലെ ചര്‍ച്ചിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ എന്‍പതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.