മഹാരാഷ്ട്രയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു

Posted on: September 29, 2013 12:53 pm | Last updated: September 30, 2013 at 7:28 am

accidentതാനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് യാത്രക്കാരായ അഞ്ചു പേര്‍ മരിച്ചു. മുംബൈയിലെ വിലേ പാര്‍ലെയില്‍ നിന്ന് ഔറംഗബാദിലേക്ക് പോയ സ്വകാര്യ ഹെലികോപ്ടറാണ് തകര്‍ന്നത്. റൂറല്‍ താനെയ്ക്ക് സമീപം തൊക്‌വാനെയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നത്.

ഉയര്‍ന്ന പവറിലുള്ള വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന. പറന്നുയര്‍ന്ന് പതിനഞ്ചു മിനിറ്റുകള്‍ക്കു ശേഷം ഹെലികോപ്ടര്‍ അപകടത്തില്‍പെടുകയായിരുന്നു. യുണൈറ്റഡ് ഹെലിചാര്‍ട്ടേഴ്‌സിന്റെ ബെല്‍ 212 വിഭാഗത്തില്‍പെട്ട ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്.