‘വിശുദ്ധ ഖുര്‍ആന്‍ വെളിച്ചം’ കാന്തപുരത്തിന്റെ പ്രഭാഷണം ഇന്ന് ചാലിയത്ത്

Posted on: September 29, 2013 11:42 am | Last updated: September 29, 2013 at 11:42 am

kanthapuramകോഴിക്കോട് : വിശുദ്ധ ഖുര്‍ആന്‍ വെളിച്ചത്തില്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം വിശകലനം ചെയ്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്നു ചാലിയത്ത് പ്രഭാഷണം നടത്തുന്നു. വൈകീട്ട് ആറു മണിക്ക് ചാലിയം ക്രസന്റ ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ‘വിശുദ്ധ ഖുര്‍ആന്‍ വെളിച്ചം’ എന്ന തലവാചകത്തില്‍ നടക്കുന്ന പരിപാടി വാണിജ്യ, വ്യവസായ രംഗത്തെ പ്രമുഖരുടെ കൂട്ടായ്മയായ മര്‍കസ്  എക്‌സലന്‍സി ക്ലബ്ബാണ് (എം ഇ സി) സംഘടിപ്പിക്കുന്നത്.

ലോകത്തെങ്ങും സാമ്പത്തിക രംഗം അസ്ഥിരപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍വ്വവും വിലയിരുത്തപ്പെടുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. ലോകം ഇസ്‌ലാമിക സാമ്പത്തിക ദര്‍ശനങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ സാഹചര്യത്തിലാണ് ‘സാമ്പത്തിക ഭദ്രത ; പരലോക ചിന്ത’ എന്ന പ്രമേയത്തില്‍ കാന്തപുരത്തിന്റെ പ്രഭാഷണം.

എ പി അബ്ദുല്‍ കരീം ഹാജി ആപ്‌കോ (പ്രസിഡന്റ് എം ഇ സി) അദ്ധ്യക്ഷത വഹിക്കും. ശരീഅ:കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ചര്‍ച്ച നയിക്കും. എം അബ്ദുറഹ്മാന്‍ ഹാജി സീനത്ത് ( സെക്രട്ടറി എം ഇ സി), ഇ വി അബ്ദുറഹ്മാന്‍ (പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ഇ സി) പ്രസംഗിക്കും.

ALSO READ  പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണം: കേരള മുസ്‌ലിം ജമാഅത്ത്