ഫയാസിന്റെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിച്ചു

Posted on: September 29, 2013 10:38 am | Last updated: September 29, 2013 at 12:54 pm

fayasകൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫയാസിന്റേയും കേസ്ില്‍ പ്രതികളായ മൂന്ന് കസ്റ്റംസ് ഉദ്യേഗസ്ഥരുടേയും ബാങ്ക് എക്കൗണ്ടുകള്‍ സി ബി ഐ മരവിപ്പിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, ടോണി എന്നിവരുടെ എക്കൗണ്ടുകളാണ് മരിവിപ്പിച്ചത്.

സ്വര്‍ണ്ണം കടത്തിയ ഗര്‍ഭിണികളായ സ്ത്രീകളെ പരിശോധിച്ച വനിതാ പോലീസ് ഓഫീസര്‍മാരില്‍ നിന്ന് സി ബി ഐ മൊഴിയെടുത്തു. മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫയാസിന്റെ സഹോദരന്‍ ഫൈസലിനായുള്ള അന്വേഷണം പോലീസ് തുടരുകയാണ്.