പി സി ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് പാര്‍ട്ടിയെന്ന് തിരുവഞ്ചൂര്‍

Posted on: September 28, 2013 8:46 pm | Last updated: September 28, 2013 at 8:46 pm

thiruvanjoor

തിരുവനന്തപുരം: പി സി ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് പാര്‍ട്ടിയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രണ്ടുവര്‍ഷത്തെ ചരിത്രം പരിശോധിച്ചാലറിയാം വിവാദങ്ങളുണ്ടാക്കുന്നതിന്റെ പിന്നിലാരാണെന്ന്. ഡാറ്റാ സെന്റര്‍ കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാറിന് തെറ്റു പറ്റിയിട്ടില്ല. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഡാറ്റാ സെന്റര്‍ കേസ് അട്ടിമറിച്ചതാണെന്നും ഇതിന് പിന്നില്‍ തിരുവഞ്ചൂരാണെന്നും പി സി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.