Connect with us

National

ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സാധ്യത; തീരുമാനം വ്യാഴാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തീരുമാനമുണ്ടാവും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സിനെതിരെ ശക്തമായി രംഗത്ത് വന്നതോടെയാണ് ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനം മാറിയത്. രാഷ്ട്രപതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ്.

ഓര്‍ഡിനന്‍സ് വിവരക്കോടാണെന്നും അത് വലിച്ചുകീറി എറിയണമെന്നുമായിരുന്നു രാഹുല്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഓര്‍ഡിനന്‍സിനെ അനുകൂലിച്ച് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പത്രസമ്മേളനം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സിനെതിരെ രംഗത്തുവന്നത്. രാഹുല്‍ ഗാന്ധി ഇതിനെ എതിര്‍ത്തതോടെ നിരവധി നേതാക്കള്‍ ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.