ഫസല്‍ വധം: കാരായിമാര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

Posted on: September 27, 2013 6:49 pm | Last updated: September 27, 2013 at 6:49 pm

fazal_0ന്യൂഡല്‍ഹി: എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വധിച്ച കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സുപ്രീംകോടതിയില്‍ നിന്നും ജാമ്യാപേക്ഷ പിന്‍വലിച്ചു. ഹൈക്കോടതിയെ സമീപിക്കാനാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്.

2006 ഒക്ടോബര്‍ 26നാണ് ഫസല്‍ കൊല്ലപ്പെട്ടത്. സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംമാണ് കാരായി രാജന്‍. തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് ചന്ദ്രശേഖരന്‍.