തൊഴിലുറപ്പ് തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

Posted on: September 27, 2013 6:11 am | Last updated: September 27, 2013 at 8:12 am
SHARE

കല്‍പറ്റ:തൊഴിലുറപ്പ് തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. തൊഴില്‍ ദനങ്ങള്‍ 200ആയി വര്‍ധിപ്പിക്കുക, മിനിമം കൂലി 320 രൂപയാക്കുക, ഓണത്തിന് തൊഴിലാളികള്‍ക്ക് അനുവദിച്ച ഓണക്കോട് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എ എന്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബീന വിജയന്‍ സ്വാഗതം പറഞ്ഞു. സമരത്തിന് എ വി ജയന്‍, വി വി രാജന്‍, കെ ടി പ്രകാശന്‍, പി എം സന്തോഷ്‌കുമാര്‍, ബെന്നി ആന്റണി, പി ആര്‍ നിഷ എന്നിവര്‍ നേതൃത്വം നല്‍കി.