Connect with us

Malappuram

പരിശോധനാ സംഘത്തെ കണ്ട് മുങ്ങരുതെന്ന് ആര്‍ ടി ഒ

Published

|

Last Updated

മലപ്പുറം: മോട്ടോര്‍ വാഹനവകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധനാ സംഘത്തെ കാണുമ്പോള്‍ പെട്ടെന്ന് “യു ടേണ്‍” എടുത്ത് വാഹനം ഓടിച്ച് പോകരുതെന്ന് ആര്‍ ടി ഒ. ഇത് അപകടത്തിനിടയാക്കും.
ബൈക്ക് ഓടിക്കുന്നതിനിടെ ഹെല്‍മെറ്റ് ധരിക്കാന്‍ ശ്രമിക്കരുത്. പരിശോധനക്കായി കൈ കാണിച്ചാല്‍ വാഹനം വശം ചേര്‍ന്ന് നിര്‍ത്തണം. വാഹനം നിര്‍ത്താതെ പോയാലും നമ്പര്‍ പരിശോധിച്ച് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ഉടമക്കെതിരെ നടപടിയുണ്ടാവുകയും ചെയ്യും. മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ മൊട്ടോര്‍ വാഹനവകുപ്പും പോലീസും നടത്തുന്ന പരിശോധനയുമായി സഹകരിക്കണമെന്നും ആര്‍ ടി ഒ അറിയിച്ചു. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളിലെ മരണ നിരക്ക് കുറക്കാനിടയാക്കിയതിനാല്‍ പിരശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ഹെല്‍മറ്റില്ലാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഇന്നലെ നൂറോളം പേര്‍ക്കെതിരെ കേസെടുത്തു.

 

Latest