Connect with us

National

ഏഴാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഏഴാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചു. 80 ലക്ഷത്തോളം വരുന്ന കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്മീഷന്‍ പുനഃപരിശോധനക്ക് വിധേയമാക്കും. 2016 ജനുവരി ഒന്ന് മുതല്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. പ്രതിരോധ വിഭാഗങ്ങള്‍, റെയില്‍വേ എന്നിവയിലടക്കമുള്ള 50 ലക്ഷം കേന്ദ്ര ജീവനക്കാരും 30 ലക്ഷം പെന്‍ഷന്‍കാരും കമ്മീഷന്‍ ശിപാര്‍ശയുടെ ഗുണഭോക്താക്കളാകും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറിലും അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പും നടക്കാനിരിക്കെ, ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപനം രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.
ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിക്കാറുണ്ട്. കേന്ദ്ര കമ്മീഷന്റെ ചുവട് പിടിച്ച് സംസ്ഥാനങ്ങളും ശമ്പളപരിഷ്‌കരണം കൊണ്ടുവരുന്നതാണ് കീഴ്‌വഴക്കം. ശിപാര്‍ശകള്‍ തയ്യാറാക്കാന്‍ കമ്മീഷന്‍ രണ്ട് വര്‍ഷത്തെ സമയമെടുക്കും. ആറാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയത് 2006 ജനുവരി ഒന്ന് മുതലാണ്. 1996 ജനുവരി ഒന്ന് മുതലാണ് അഞ്ചാം കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കി തുടങ്ങിയത്.
ഏഴാം ശമ്പള കമ്മീഷന്റെ അധ്യക്ഷന്‍, ടേംസ് ഓഫ് റഫറന്‍സ് എന്നിവ കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷം പിന്നീട് പ്രഖ്യാപിക്കുമെന്ന് പി ചിദംബരം അറിയിച്ചു.