സിപിഐ(എം) സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

Posted on: September 26, 2013 10:09 am | Last updated: September 26, 2013 at 10:09 am
SHARE

cpmതിരുവനന്തപുരം: അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഐ(എം) സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റും 28, 29, 30 തീയതികളില്‍ സംസ്ഥാന സമിതി യോഗവും ചേരും. സംസ്ഥാനത്തെ സംഘടനാ വിഷയങ്ങള്‍ പരിശോധിക്കാനായി സിപിഎം പോളിറ്റ് ബ്യൂറോ രൂപീകരിച്ച ആറംഗ കമ്മീഷന്‍ സെക്രട്ടേറിയറ്റ് സംസ്ഥാന സമിതി യോഗങ്ങളില്‍ പങ്കെടുക്കും.

പാര്‍ട്ടി സംഘടനാവിഷയങ്ങള്‍ കമ്മീഷനു പരിശോധിക്കാന്‍ വേണ്ടിയാണു നേതൃയോഗങ്ങള്‍ ചേരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു വി.എസ്. അച്യുതാനന്ദനെ നീക്കണമെന്നു സിപിഎം സംസ്ഥാന നേതൃത്വവും പാര്‍ട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം നല്‍കിയിരിക്കുന്ന പരാതികളും പിബി കമ്മീഷന്‍ പരിശോധിക്കും. സെക്രട്ടറിയേറ്റ് യോഗം ഇന്ന് ആരംഭിക്കുമെങ്കിലും നാളെ മാത്രമേ കമ്മീഷന്‍ സംസ്ഥാനത്ത് എത്തുകയുള്ളൂ. അതേസമയം പാര്‍ട്ടി നേതാക്കളെ ഒറ്റയ്ക്ക് കാണണമെന്നാണ് വിഎസിന്റെ ആവശ്യം.