അറബ് വിദ്യാഭ്യാസ കൗണ്‍സില്‍ സംഗമം ദോഹയില്‍

Posted on: September 26, 2013 9:22 am | Last updated: September 26, 2013 at 9:22 am
SHARE

QNA_Supreme_Education_1855_ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ ഏഴാമത് കൂടിയാലോചനാ സംഗമം അടുത്ത ചൊവ്വാഴ്ച്ച ദോഹയില്‍ ചേരും. വാര്‍ഷിക സമ്മേളനം അംഗീകരിച്ചതനുസരിച്ച് 20152020 കാലയളവിലേക്കുള്ള അറബ് വിദ്യാഭ്യാസ കൌണ്‍സിലിന്റെ പദ്ധതികളും രൂപരേഖകളുമാണ് സംഗമത്തിലെ സുപ്രാധാന അജണ്ടയെന്ന് സുപ്രീം എജ്യൂക്കേഷന്‍ അതികൃതര്‍ അറിയിച്ചു. അംഗരാജ്യങ്ങളില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പുതിയ പ്രവണതകളും സാധ്യതകളും പഠനവിധേയമാക്കും. മേഖലയില്‍ കൈവരിച്ചു കഴിഞ്ഞിട്ടുള്ള നേട്ടങ്ങളും പരിചയങ്ങളും ബന്ധപ്പെട്ടവര്‍ പങ്കു വെക്കും.