ജമ്മു കാശ്മീരില്‍ ഭീകരാക്രമണം:12 പേര്‍ കൊല്ലപ്പെട്ടു

Posted on: September 26, 2013 8:18 am | Last updated: September 26, 2013 at 5:32 pm

jammu_terror_policegmap

ജമ്മൂ കാശ്മീരില്‍ ഇരട്ട ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.ആറ് പോലീസുകാരും ആറ് സൈനികരുമാണ് കൊല്ലപ്പെട്ടത്. നിരവധി പോലീസുകാര്‍ക്ക് ഗുതരമായി പരിക്കേറ്റിട്ടുണ്ട്. കാശ്മീരിലെ കത് വയിലും സാമ്പയിലുമാണ് ഭീകരാക്രമണമുണ്ടായത്.  പോലീസ് സ്റ്റേഷന്‍ അക്രമിച്ചതിന് ശേഷം ഭീകരര്‍ സൈനിക താവളവും അക്രമിച്ചു. സൈനിക വേഷം ധരിച്ചെത്തിയ ഒരു കൂട്ടം ഭീകരറാണ് അക്രമണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമം നടത്തിയതിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. സംഘത്തില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. സാമ്പാ സെക്ടറില്‍ ഇന്നത്തെ രണ്ടാമത്തെ അക്രമമാണിത്. ഇവര്‍ക്ക് വേണ്ടി വ്യാപകമായ തിരച്ചില്‍ തുടരുകയാണ്.

 

 

ALSO READ  കശ്മീരില്‍ നാല് മാസത്തിനിടെ വധിച്ചത് നാല് പ്രധാന തീവ്രവാദ സംഘടനകളുടെ തലവന്മാരെയെന്ന് പോലീസ്