മര്‍ക്കസ് ഗാര്‍ഡന്‍ വിദ്യാര്‍ഥിക്ക് തുര്‍ക്കി ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ്

Posted on: September 25, 2013 6:25 pm | Last updated: September 25, 2013 at 6:25 pm
SHARE

FAISAL SHAJAHANപൂനൂര്‍: മര്‍ക്കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദീനതുന്നുര്‍ കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സ് വിദ്യാര്‍ഥി ഫൈസല്‍ ഷാജഹാന്‍ തുര്‍ക്കി ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടു. പഠനം ഭക്ഷണം താമസം യാത്ര തുടങ്ങി മുഴുവന്‍ ചിലവുകളും സൗജന്യമായ് ലഭിക്കുന്നതാണ് ഈ സ്‌കോളഷിപ്പ്, രാജ്യത്ത് നിന്ന് കേവലം നാല്‍പതോളം വിദ്യാര്‍ഥികള്‍ മാത്രമാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്, മര്‍ക്കസ് ഗാര്‍ഡന്‍ സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ യുകെ, യമന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്നുണ്ട്. യാത്രയയപ്പ് യോഗത്തില്‍ മര്‍ക്കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയുഷന്‍ ഡയറക്ടര്‍ ഡോ: മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി, മുഹ്‌യുദ്ദീന്‍ സഖാഫി തളീക്കര, അലി അഹ്‌സനി ഇടക്കര, മുഹ്‌യുദ്ദീന്‍ സഖാഫി കാവനൂര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഇര്‍ഫാന്‍ സിദ്ദീഖി വണ്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.