നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത്: ഫയാസ് മനുഷ്യക്കടത്തും നടത്തിയതായി സൂചന

Posted on: September 25, 2013 9:33 am | Last updated: September 25, 2013 at 5:46 pm

fayasകൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസ് മനുഷ്യക്കടത്തും നടത്തിയിരുന്നതായി സൂചന. വ്യാജരേഖ ചമച്ച് നിരവിധി യുവതികളെ ഫയാസ് വിദേശത്തേക്ക് കടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. ഈ യുവതികളെയാണെത്ര പിന്നീട് സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചിരുന്നത്.

ഫയാസിന്റെ സുഹൃത്ത് അഷ്‌റഫിന്റെ തലശ്ശേരിയിലുള്ള ഫഌറ്റില്‍ കസ്റ്റംസ് അധികൃതര്‍ റെയ്ഡ് നടത്തി. അഷ്‌റഫിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുള്ളതായി സംശയമുള്ളതിനാലാണ് റെയ്ഡ് നടത്തിയത്. ഹവാല ഇടപാടുകാരനായ ഇയാളാണ് ഫയാസിന് കള്ളക്കടത്തിന് പണം മുടക്കിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് അധികൃതരാണ് റെയ്ഡ് നടത്തിയത്.

മുന്‍ മിസ് സൗത്ത് ഇന്ത്യയുമായി ഫയാസിനുള്ള ബന്ധവും അന്വേഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരുമായി ഫയാസി നിരവധി പ്രാവശ്യം ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതെന്തിനാണെന്നാണ് അന്വേഷിക്കുന്നത്. http://107.161.185.91/archive/2013/09/25/56406.html