കൃഷ്ണയ്യര്‍ക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിട്ടുണ്ടാകാം

Posted on: September 25, 2013 12:01 am | Last updated: September 24, 2013 at 11:43 pm

ബംഗളൂരു: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടത് കൊണ്ടാകും നരേന്ദ്ര മോഡിയെ പുകഴ്ത്തുന്നതെന്ന് പ്രമുഖ കന്നട എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചുള്ള കൃഷ്ണയ്യരുടെ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച കൃഷ്ണയ്യരുടെ നടപടി ഖേദകരമാണ്. അന്നാ ഹസാരെയും അടുത്തിടെ മോഡിയെ പ്രശംസിക്കുന്നതു കേട്ടു. ദുഃഖകരമാണിത്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടുമെന്ന പ്രചാരണവും വെറുതെയാണ്. ആര്‍ എസ് എസിന്റെ വക്രതയുള്ള പ്രചാരണം മാത്രമാണിതെന്നും അനന്തമൂര്‍ത്തി പറഞ്ഞു.