50 മാസത്തിനിടയില്‍ 2,085 തടവുകാര്‍ക്ക് സഹായധനം നല്‍കി

Posted on: September 24, 2013 7:23 pm | Last updated: September 24, 2013 at 7:23 pm

അബുദാബി: 50 മാസത്തിനിടയില്‍ 2,085 തടവുകാര്‍ക്ക് മോചനം നേടാന്‍ ധനസഹായം നല്‍കിയതായി ആഭ്യന്തരമന്ത്രാലയം സെക്രട്ടറി ജനറല്‍ മേജര്‍ ജനറലും ഫറജ് ഫണ്ട് ചെയര്‍മാനുമായ നാസര്‍ ലഖ്‌രിബാനി അല്‍ നുഐമി അറിയിച്ചു. ഇതില്‍ 105 പേര്‍ സ്വദേശികളാണ്. തടവുകാരെ സഹായക്കാനുള്ള ഫറജ് ഫണ്ടുപയോഗിച്ചാണ് ഇവരെ മോചിപ്പിച്ചത്. 264 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. ഇതില്‍ 259 തദ്ദേശീയ കുടുംബങ്ങളാണ്.
തടവില്‍ കിടക്കുമ്പോള്‍ മാനസാന്തരം പ്രകടിപ്പിക്കുന്നവരെ തടവില്‍ വെക്കാന്‍ താല്‍പര്യപ്പെടുന്നില്ല. അത്തരക്കാര്‍ക്ക് സഹായം നല്‍കാനാണ് ഫണ്ട് രൂപവത്കരിച്ചിരിക്കുന്നത്. 4.5 കോടി ദിര്‍ഹം ചെലവ് ചെയ്തു. വിദേശികളാണെങ്കില്‍ വിമാന ടിക്കറ്റ് നല്‍കുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു. 2009 ജൂണ്‍ 26നാണ് ഫണ്ട് നിലവില്‍ വന്നത്.