മാവൂരില്‍ പാന്‍മസാല വില്‍പ്പന സജീവം

Posted on: September 24, 2013 12:46 pm | Last updated: September 24, 2013 at 12:46 pm

മാവൂര്‍: അധികൃതര വെല്ലുവിളിച്ച് നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, മധു, പാന്‍പരാഗ് മറ്റ് പാന്‍മസാല ഉത്പന്നങ്ങളുടെ വില്‍പ്പന മാവൂരില്‍ സജീവം. ടൗണില്‍ ബേക്കറി സ്റ്റേഷനറി കച്ചവടം നടത്തുന്ന വ്യക്തിയുടെ കടയിലാണ് നിരോധിത പാന്‍മസാല വില്‍പ്പന സജീവമായിരിക്കുന്നത്.
പല തവണ ഇയാളില്‍ നിന്ന് നിരോധിത പാന്‍മസാലകള്‍ മാവൂര്‍ പോലീസ് പിടികൂടുകയും കേസെടുക്കുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി വില്‍പ്പന വീണ്ടും തുടങ്ങുകയായിരുന്നു. ജില്ലയുടെ പല ഭാഗത്ത് നിന്നും പാന്‍മസാലകള്‍ തേടി ആവശ്യക്കാര്‍ ഇവിടേക്ക് എത്താറുണ്ട്. പലതവണ ആരോഗ്യ വകുപ്പും പോലീസും പാന്‍മസാല വില്‍പ്പന നടത്തുന്നതിനെതിരെ താക്കീത് നല്‍കിയിട്ടും ഇയാള്‍ തുടരുകയാണെന്ന് പരാതിയുണ്ട്.