ജര്‍മ്മന്‍ തെരഞ്ഞെടുപ്പ്: ആംഗല മെര്‍ക്കലിന് ജയം

Posted on: September 23, 2013 3:34 pm | Last updated: September 23, 2013 at 3:34 pm
SHARE

angela merkelബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ ആംഗലാ മെര്‍കലിന് ഹാട്രിക് വിജയം. മെര്‍കലിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ ഡെമോക്രറ്റിക് യൂണിയന്‍ 42 ശതമാനം വോട്ട് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഹാട്രിക് വിജയത്തോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന വനിതയെന്ന മാര്‍ഗരറ്റ് താച്ചറുടെ റെക്കോഡ് 59കാരിയായ മാര്‍കല്‍ മറികടന്നു.

പ്രതിപക്ഷ കക്ഷി സോഷ്യല്‍ ഡെമോക്രറ്റുകള്‍ 26 ശതമാനം വോട്ട് നേടി. എസ് പി ഡി സഖ്യത്തിലുള്ള ഗ്രീന്‍ പാര്‍ട്ടി 8.4 ശതമാനവും ദ് ലിങ്ക് പാര്‍ട്ടി 8.6 ശതമാനവും ആള്‍ട്ടര്‍നേറ്റീവ് പാര്‍ട്ടി 4.7 ശതമാനവും സ്വതന്ത്രര്‍ 6 ശതമാനവും വോട്ടുകള്‍ നേടി.

വലിയ ഒറ്റകക്ഷിയായെങ്കിലും പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം നേടാന്‍ മെര്‍കലിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അതിനാല്‍ പ്രധാന എതിരാളി സോഷ്യലിസ്റ്റുകളുമായി സഖ്യത്തിലേര്‍പ്പെടേണ്ടിവരും.