സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

Posted on: September 23, 2013 2:41 pm | Last updated: September 23, 2013 at 2:41 pm

Kerala High Courtകൊച്ചി: സരിത എസ് നായര്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി. ഈ കൂടിക്കാഴ്ച എങ്ങനെ കുറ്റകരമാകും. ഇവിടത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് എന്തു പ്രയോജനമാണുള്ളതെന്നും കോടതി ചോദിച്ചു.

സോളാര്‍ ഇടപാടില്‍ സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന ശ്രീധരന്‍ നായരുടെ സത്യവാങ്മൂലം പരിശോധിക്കവേയാണ് കോടതിയുടെ പരാമര്‍ശം. സോളാര്‍ ഇടപാടില്‍ പണം മുടക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി ശ്രീധരന്‍ നായര്‍ പരാതിയില്‍ പറയുന്നില്ല. സരിത മുഖ്യമന്ത്രി പേര് ദുരുപയോഗിച്ചതാവാമെന്നും കോടതി നിരീക്ഷിച്ചു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടാന്‍ സി സി ടി വി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രാരംഭ വാദം കേള്‍ക്കവേയാണ് കോടതിയുടെ നിരീക്ഷണം.