മന്ത്രിയുമായി ചര്‍ച്ചക്കെത്തിയ പര്‍ദാധാരിണിയെ അപമാനിച്ചതായി റിപ്പോര്‍ട്ട്

Posted on: September 23, 2013 11:18 am | Last updated: September 23, 2013 at 11:20 am

hijab

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വിളിച്ച യോഗത്തിന് പര്‍ദ ധരിച്ചെത്തിയ സ്ത്രീയെ സെക്യരിറ്റി ജീവനക്കാരന്‍ അപമാനിച്ചു. ഉന്നതതല ചര്‍ച്ചക്കെത്തിയ സപ്ലൈക്കോയിലെ ഉദ്യോഗസ്ഥയെയാണ് അപമാനിച്ചത്.

മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് എന്ന് പറഞ്ഞപ്പോള്‍ ബാഗും പേനയും പിടിച്ചുവെച്ച് മൊബൈലും ഫയലും മാത്രം കൊണ്ടുപോവാന്‍ പറയുകയായിരുന്നു സെക്യൂരിറ്റി. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് പരാതിപ്പെട്ടതിനുശേഷം ബാഗ് ഉദ്യോഗസ്ഥയുടെ അടുത്ത് എത്തിക്കുകയായിരുന്നു.