Connect with us

Business

കേരോത്പന്നങ്ങള്‍ കുതിപ്പ് തുടരുന്നു; റബ്ബര്‍ വിപണി പ്രതിസന്ധിയില്‍

Published

|

Last Updated

കൊച്ചി: നാളികേരോത്പന്നങ്ങള്‍ വീണ്ടും കുതിപ്പിന് തയ്യാറെടുക്കുന്നു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള പുതിയ റബ്ബര്‍ ഷീറ്റ് വരവ് ചുരുങ്ങിയിട്ടും വ്യവസായികള്‍ നിരക്ക് താഴ്ത്തി. വിദേശ ഡിമാന്‍ഡ് മങ്ങിയതോടെ കുരുമുളക് വില താഴ്ന്നു.
ഓണാഘോഷങ്ങള്‍ കഴിഞ്ഞ അവസരത്തില്‍ തന്നെ വെളിച്ചെണ്ണ വിപണി അടുത്ത കുതിപ്പിന് തയ്യാറെടുക്കുന്നു. ഉത്സവ വേളയില്‍ 8050 രൂപക്ക് മുകളിലേക്ക് പ്രവേശിക്കാന്‍ ക്ലേശിച്ച വെളിച്ചെണ്ണ മാര്‍ക്കറ്റ് ഓണം കഴിഞ്ഞതോടെ 8100 രൂപയായി ഉയര്‍ന്നു. വിപണിയുടെ ദിശ മാറ്റി മറിച്ചത് തമിഴ്‌നാട്ടില്‍ കൊപ്രയ്ക്ക് നേരിട്ട ക്ഷാമമാണ്. ചരക്ക് ക്ഷാമത്തിനിടയില്‍ മുംബൈ ലോബിയും വിപണിയില്‍ പിടിമുറുക്കി. അവര്‍ കൂടിയ വിലക്ക് കൊപ്ര ശേഖരിക്കാനും താത്പര്യം കാണിച്ചു. വാങ്ങല്‍ താത് പര്യം കനത്തതോടെ 5500 ല്‍ നീങ്ങുന്ന കൊപ്ര പെടുന്നനെ 6000 രൂപ വരെ. ഉത്തരേന്ത്യ ഉത്സവാേഘാഷങ്ങള്‍ക്ക് ഒരുങ്ങുന്ന വേളയായതിനാല്‍ പാചക എണ്ണ വില്‍പ്പന ചുട്പിടിക്കാം. തമിഴ്‌നാട്ടില്‍ കൊപ്രക്കു 5800 രൂപയായി. വെളിച്ചെണ്ണക്കുള്ള ഉത്തരേന്ത്യന്‍ ഡിമാന്‍ഡ് കണക്കിലെടുത്താല്‍ വില 8700 വരെ കയറാം. അതേ സമയം പാം ഓയില്‍ വില താഴുകയാണ്. നേരത്തെ 6650 ല്‍ വ്യാപാരം നടന്ന പാം ഓയില്‍ 5850 രൂപയായി താഴ്ന്നു. രൂപയുടെ വിനിമയ മുല്യം വര്‍ധിച്ചത് പാം ഓയില്‍ ഇറക്കുമതി ചെലവ് ലഘുകരിച്ചു. മഴ വീണ്ടും ശക്തമായത് റബ്ബര്‍ ഉല്‍പാദകരെ തോട്ടങ്ങളില്‍ നിന്ന് പിന്‍തിരിപ്പിച്ചു. ഉത്പാദനം ചുരുങ്ങിയ വേളയില്‍ ടയര്‍ വ്യവസായികള്‍ കൊച്ചി, കോട്ടയം വിപണികളില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ വാരാവസാനം കാലാവസ്ഥയില്‍ മാറ്റം കണ്ട് അവധി വ്യാപാരത്തില്‍ റബ്ബര്‍ വില്‍പ്പന സമ്മര്‍ദ്ദത്തെ അഭിമുഖീകരിച്ചു. 18,650 ല്‍ നിന്ന് ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബര്‍ 18,300 രുപയായി. അഞ്ചാം ഗ്രേഡ് റബ്ബര്‍ 300 രൂപ കുറഞ്ഞ് 17,800 ലാണ്. ഒട്ടുപാല്‍ 200 രൂപയുടെ മികവുമായി 13,000 ലും ലാറ്റക്‌സ് 13,200 ലുമാണ്.
കുരുമുളകിനു വിദേശ അന്വേഷണം ചുരുങ്ങി. കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ചരക്ക് നീക്കം കുറവാണ്. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിനു 7450 ഡോളറാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 42,900 രൂപയില്‍ നിന്ന് 42,300 രൂപയായി. അണ്‍ ഗാര്‍ബിള്‍ഡ് 40,300 ല്‍ വ്യാപാരം നടന്നു.
സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. പവന്‍ 21,960 രൂപയില്‍ നിന്ന് തുടക്കത്തില്‍ 21,800 ലേക്ക് തുടക്കത്തില്‍ താഴ്ന്നു. എന്നാല്‍ വാരത്തിന്റെ രണ്ടാം പകുതിയില്‍ പവന്‍ 22,000 രൂപയുടെ പ്രതിരോധം തകര്‍ത്ത് 22,480 വരെ ഉയര്‍ന്നു. ശനിയാഴ്ച പവന്‍ 22,320 ലാണ്. ലനില്‍ സ്വര്‍ണം 1337 ഡോളറില്‍ നിന്ന് 1375 വരെ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. വാരാന്ത്യം വില 1324 ഡോളറായി. ഇതിനിടയില്‍ ഇന്ത്യ സ്വര്‍ണ ഇറക്കുമതി ഡ്യൂട്ടി പത്ത് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമായി ഉയര്‍ത്തി.

Latest