Ongoing News
എഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: ഇന്ത്യക്ക് ഒരു സ്വര്‍ണ്ണം കൂടി
 
		
      																					
              
              
            ക്വാലാലംപൂര്‍: ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഇന്ത്യയുടെ മലയാളി താരം ടി.എസ് ആര്യയാണ് സ്വര്‍ണം നേടിയത്.
വണ്ണപ്പുറം എസ് എന്‍ എം എച്ച് എസ് എസിലെ വിദ്യാര്‍ഥിനിയാണ് ആര്യ. ഇതോടെ മെഡല്‍പട്ടികയില്‍ ഇന്ത്യ ഒന്നാമത് എത്തി. എട്ടു സ്വര്‍ണമടക്കം 22 മെഡലുകളാണ് ഇന്ത്യയ്ക്ക് ഉള്ളത്. നേരത്തെ മലയാളി താരങ്ങളായ ചിത്രയും അഫ്‌സലും ഇരട്ട സ്വര്‍ണം നേടിയിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

