ഏഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ അഫ്‌സലിനും ചിത്രക്കും ഡബിള്‍

Posted on: September 21, 2013 3:57 pm | Last updated: September 21, 2013 at 4:05 pm

afsal and chithraക്വാലാലംപൂര്‍: ഏഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ മലയാളി താരങ്ങളായ അഫ്‌സലിനും പി യു ചിത്രക്കും ഇരട്ട സ്വര്‍ണം. പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ചിത്ര 1500 മീറ്ററിലാണ് ഇന്ന് സ്വര്‍ണമണിഞ്ഞത്. 4 മിനിട്ട് 39 സെക്കന്റില്‍ ഫിനിഷ് ചെയ്തായിരുന്നു ചിത്രയുടെ സുവര്‍ണ നേട്ടം. നേരത്തെ 3000 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു.

1500 മീറ്റിലാണ് അഫ്‌സലും സ്വര്‍ണം നേടിയത്. പറളി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഫ്‌സല്‍. ഇതോടെ മീറ്റില്‍ ഇന്ത്യക്ക് 7 സ്വര്‍ണമായി.