ഹജ്ജാജിമാര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി

Posted on: September 21, 2013 3:27 am | Last updated: September 21, 2013 at 3:27 am

തൃക്കരിപ്പൂര്‍: വിശുദ്ധ ഹജ്ജ് കര്‍മത്തിനുപോകുന്ന തൃക്കരിപ്പൂര്‍, വലിയപറമ്പ, ചെറുവത്തൂര്‍, പടന്ന, പിലിക്കോട് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവര്‍ക്കുള്ള മെനിഞ്ചൈറ്റിസ് കുത്തിവെപ്പിനും തുള്ളിമരുന്നു വിതരണത്തിനും ഡെപ്യൂട്ടി ഡി എം ഒ. എം സി വിമല്‍രാജ് നേതൃത്വം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി കെ പി കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍, വി കെ പി ഹമീദലി, ജില്ലാ ഹജ്ജ് ട്രെയ്‌നര്‍ പി മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. മേഖലാ ട്രെയ്‌നര്‍ അഡ്വ. എം ടി പി അബ്ദുല്‍ കരീം, പി കെ ഫൈസല്‍, വി ടി ശാഹുല്‍ ഹമീദ്, സത്താര്‍ വടക്കുമ്പാട്, എന്‍ കെ പി മുഹമ്മദ്കുഞ്ഞി, ഒ ടി അഹമ്മദ് ഹാജി, സി ടി അബ്ദുല്‍ ഖാദര്‍, എം ടി പി അശ്‌റഫ്, സി കെ സൈദ്ഹാജി, കെ എം കുഞ്ഞി, വി പി പി അസീം, എ ജി നൂറുല്‍ അമീന്‍, എ ജി സി ഷംഷാദ്, കെ മുഹമ്മദ് ഷരീഫ് തുടങ്ങിവര്‍ പ്രസംഗിച്ചു.